Sorry, you need to enable JavaScript to visit this website.

'ചന്ദ്രയാൻ 2': വിക്ഷേപിണിയുടെ ആദ്യചിത്രം ISRO പുറത്തുവിട്ടു 

ബംഗളുരു - ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം,  'ചന്ദ്രയാൻ 2' ലെ  വിക്ഷേപിണിയുടെ ചിത്രം ISRO പുറത്തുവിട്ടു.  ജൂലൈ 9 നും 16 നും ഇടയിലാണ് ചന്ദ്രയാൻ 2 ദൗത്യം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാം ഉദ്ദേശിച്ച പ്രകാരം നടക്കുകയാണെങ്കിൽ സെപ്റ്റംബർ 6 ന് ദൗത്യം ലക്ഷ്യത്തിലെത്തുമെന്ന്  ISRO ശാസ്ത്രജ്ഞർ അറിയിച്ചു. 

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ബംഗളുരുവിലെ  സാറ്റലൈറ്റ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്മെന്റാണ്  ലാൻഡറും അതിന്റെ ഓർബിറ്ററും അടങ്ങിയ ചിത്രം പുറത്തു വിട്ടത്. 

Chandrayaan 2 is expected to land on Moon on September 6, 2019


വിക്ഷേപിണിയുടെ ഭാഗമായ റോവറിന് 'പ്രഗ്യാൻ' എന്ന പേരും ലാൻഡറിന് 'വിക്രം' എന്നുമാണ് പേരിട്ടിരിക്കുന്നത്. 

 

Chandrayaan-2 is ISRO

ചന്ദ്രൻറെ ദക്ഷിണ ദ്രുവത്തിനടുത്തായുള്ള  ഭാഗത്തായാണ് ഓർബിറ്റർ ലാൻഡ് ചെയ്യുക. ലാൻഡിംഗിന് ശേഷം ലാൻഡറിനുള്ളിലുള്ള ആറ് വീലുകളുള്ള  റോവർ  പരീക്ഷണങ്ങൾ നടത്താൻ തുടങ്ങും. 10 വർഷങ്ങൾക്കു   ശേഷമുള്ള  ISRO യുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമാണ് 'ചന്ദ്രയാൻ 2'.  

Latest News