പയ്യന്നൂർ - പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് നേതാവിനെതിരെ കേസ്. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും മാടായി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എസ്.ടി.യു ജില്ലാ സെക്രട്ടറിയുമായ മാടായിയിലെ എ.പി.ബദറുദ്ദീനെതിരെ(55)യാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. ഇദ്ദേഹം ഒളിവിലാണ്.
ബദറുദ്ദീന്റെ ഉടമസ്ഥതയിലുള്ള പയ്യന്നൂരിലെ കെട്ടിടത്തിൽ വെച്ച് പതിനാലുകാരനെ രണ്ടു തവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. ഏറ്റവുമവസാനം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പീഡനം നടന്നത്. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. പോക്‌സോ വകുപ്പനുസരിച്ചാണ് കേസ്. പയ്യന്നൂർ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.