Sorry, you need to enable JavaScript to visit this website.

അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാക് ടി.വി

ന്യൂദല്‍ഹി- അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ചുകൊണ്ട് പാക്കിസ്താനില്‍ നിര്‍മിച്ച ഒരു വീഡിയോ പരസ്യം ആണ് വിവാദമായിരിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റിന്റെ പരസ്യമാണിത്. ജൂണ്‍ 16 ന് ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്താനും ഏറ്റുമുട്ടുന്നുണ്ട്. അഭിനന്ദനെ പിടികൂടിയതിന് ശേഷം പാക് സൈന്യം ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. ചായ കുടിച്ചുകൊണ്ട് പാക്കിസ്താന്‍ സൈന്യത്തിന്റെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ ഉത്തരം നല്‍കുന്നതായിരുന്നു ആ വീഡിയോ. അതിന്റെ മാതൃകയിലാണ് പുതിയ പരസ്യ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മീശ അന്ന് തന്നെ വലിയ ശ്രദ്ധ നേടിയ ഒന്നായിരുന്നു. അഭിനന്ദന്റെ ധീരതയില്‍ ആകൃഷ്ടരായ പലരും ആ മീശ അനുകരിക്കുക പോലും ചെയ്തിരുന്നു. പാക്കിസ്താന്റെ പിടിയിലായതിന് ശേഷവും ധൈര്യം കൈവിടാതെ, സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കാതെ നിലകൊണ്ട അഭിനന്ദന്‍ ഓരോ ഇന്ത്യക്കാരന്റേയും അഭിമാനമാണ്. പരസ്യം ഇങ്ങനെ അഭിനന്ദനെ പോലെ മീശ വച്ച്, നീല ജേഴ്‌സി അണിഞ്ഞ ഒരാളാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കൈയ്യില്‍ ഒരു ചായക്കോപ്പയും ഉണ്ട്. അന്ന് പാക്കിസ്താന്‍ പുറത്ത് വിട്ട വീഡിയോയില്‍ എന്നതുപോലെ മറ്റൊരാള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു. അഭിനന്ദന്‍ അന്ന് പറഞ്ഞ ക്ലാസിക് മറുപടിയെ പരിസഹിക്കുകയാണ് വീഡിയോയില്‍ ഐ ആം സോറി, ഐ ആം നോട്ട് സപ്പോസ്ഡ് ടു ടെല്‍ യു ദിസ് പാകിസ്താന്‍ സൈനികര്‍ ചോദിക്കുന്ന പല നിര്‍ണായക ചോദ്യങ്ങളോടും അഭിനന്ദന്‍ അന്ന് പ്രതികരിച്ച രീതി ഏറെ ശ്രദ്ധ നേടിയിരുന്നു. ക്ഷമിക്കു, ഇതേക്കുറിച്ച് എനിക്കൊന്നും പറയാനാവില്ല എന്നായിരുന്നു മറുപടി. ഇതേ മറുപടി തന്നെയാണ് ഇപ്പോള്‍ പരസ്യത്തില്‍ പരിഹാസ്യമായി ഉപയോഗിച്ചിരിക്കുന്നത്.
 

Latest News