ബമാക്കോ- ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വീണ്ടും വംശീയ കൂട്ടക്കൊല. ദോഗോണ്‍ വംശത്തില്‍പെട്ട നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ മാലിയില്‍ ഡോഗോണ്‍ വംശജര്‍ അധിവസിക്കുന്ന സൊബാനെ ഗ്രാമമാണു നരഹത്യക്കു വേദിയായത്. 95 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. നിരവധി പേരെ കാണാതായിട്ടുമുണ്ട്. ആയുധധാരികളായ അമ്പതോളം പേര്‍ ബൈക്കുകളിലും ജീപ്പുകളിലുമായി ഗ്രാമം വളഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.