നാദാപുരം- കുല വെട്ടിയ ശേഷം വെട്ടി മാറ്റിയ വാഴത്തടയില്‍ വീണ്ടും കുല. കല്ലാച്ചി മൗവ്വഞ്ചേരി പള്ളക്കടുത്ത മത്തത്ത് ഇബ്രാഹിമിന്റെ വീട്ടിലാണ് കൗതുകകരമായ സംഭവം. വാഴ കുലച്ച് പാകമായതോടെ രണ്ട് മാസം മുമ്പേ വെട്ടിയെടുത്തിരുന്നു. പിന്നാലെ വാഴത്തടിയും വെട്ടി മാറ്റി. എന്നാല്‍ അവശേഷിച്ച അടി ഭാഗത്താണ് വീണ്ടും വാഴക്കുല പ്രത്യക്ഷപ്പെട്ടത്. ഒട്ടേറെ പേരാണ് വാഴക്കുല കാണാനെത്തുന്നത്. ചിത്രം സോഷ്യല്‍ മീഡിയയിലും വൈറലായി.