Sorry, you need to enable JavaScript to visit this website.

കിം ജോങ് ഉന്‍ സൈനിക ജനറലിനെ  പിരാനകള്‍ക്കിട്ടു കൊടുത്ത് കൊന്നു 

ലണ്ടന്‍- ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സൈനിക ജനറലിനെ കൊലയാളി മത്സ്യമായ പിരാനകള്‍ക്കിട്ടു കൊടുത്ത് കൊന്നെന്ന് റിപ്പോര്‍ട്ട്. തനിക്കെതിരെ ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന സൈനിക ജനറലിനെ കൈയ്യും തലയും വെട്ടിമാറ്റിയാണ് ജനറലിനെ പിരാനകള്‍ക്ക് നല്‍കിയതെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ട ഉദ്യോഗസ്ഥനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കിമ്മിന്റെ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ഇതിനായി ബ്രസീലില്‍നിന്ന് പിരാനകളെ ഉത്തരകൊറിയയിലെത്തിച്ച് ടാങ്കിലിട്ട് വളര്‍ത്തി. ലോകത്തെ ഏറ്റവും അപകടകാരിയായ മത്സ്യമാണ് പിരാനകള്‍. കൂര്‍ത്ത പല്ലുകളുള്ള ഇവ വലിയ ജീവികളെ വരെ ആക്രമിക്കും.കൂട്ടമായിട്ടാണ് ആക്രമണം. ഇവയുടെ കൈയ്യിലകപ്പെട്ടാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തിന്നുതീര്‍ക്കും.1965ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം 'യു ഓണ്‍ലി ലിവ് ടൈ്വസ്' എന്ന ചിത്രത്തിലെ രംഗങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വിചിത്രമായ ശിക്ഷാരീതി നടപ്പാക്കിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിമ്മിന്റെ യോങ്‌സോങ്ങിലെ വസതിയിലാണ് പിരാനകളെ വളര്‍ത്തുന്നത്.

Latest News