അബുദാബി- യു.എ.ഇയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വിസ വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംസീര്‍ വയലില്‍ സ്വന്തമാക്കി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് തിങ്കളാഴ്ചയാണ് അദ്ദേഹത്തിനു ഗോള്‍ഡ് കാര്‍ഡ് വീസ പതിച്ച പാസ്‌പോര്‍ട്ട് നല്‍കിയത്.
യു.എ.ഇയില്‍ 100 ബില്യണില്‍ അധികം മൂല്യമുള്ള നിക്ഷേപകര്‍ക്കാണ് ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കുന്നത്. യു.എ.ഇ ഇന്ത്യ തുടങ്ങി ആറില്‍ അധികം രാജ്യങ്ങളിലായി 23 ആശുപത്രികളും നൂറില്‍പരം മെഡിക്കല്‍ ക്ലിനിക്കുകളും., യു.എ.ഇയിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമുള്ള ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് വി.പി.എസ് ഹെല്‍ത്ത് കെയര്‍. ഗോള്‍ഡ് കാര്‍ഡ് വിസ ലഭിച്ചത് വലിയ അംഗീകാരമാണെന്നും അതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.