ന്യൂദല്‍ഹി- തലസ്ഥാനത്ത് താപനില 48 ഡിഗ്രിയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയിലാണ് ഇന്ന് തലസ്ഥാനം ചുട്ടെരിഞ്ഞത്.
2014 ജൂൺ 9 ലാണ് ഇതിനു മുൻപ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. 47.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അത്.
രാജ്യത്തിൻറെ ഉത്തര, പശ്ചിമ ഭാഗങ്ങളിൽ താപനിലയിൽ ക്രമാതീതമായ വർദ്ധനയുണ്ടായിട്ടുണ്ട്. ഇവിടങ്ങളിലെ ഉഷ്ണ തരംഗം ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.