Sorry, you need to enable JavaScript to visit this website.

മെട്രോ ട്രെയിനിൽ  ചോർച്ച 

കൊച്ചി- സർവീസ്  ആരംഭിച്ച് നാലു ദിവസം പിന്നിടുമ്പോൾ കൊച്ചി മെട്രോ ട്രെയിനിൽ ചോർച്ച. വെള്ളിയാഴ്ച കനത്ത മഴയിൽ ട്രെയിനിലേക്ക് വെള്ളം ചോരുന്ന ഫോട്ടോകളും വിഡിയോകളും യാത്രക്കാർ സമൂഹ മാധ്യമങ്ങളിലെത്തിച്ചു. 
കെ.എസ്.ആർ.ടി.സി ആയാലും മെട്രോ ട്രെയിനായാലും മഴ പെയ്താൽ ഇങ്ങനെയിരിക്കുമെന്നാണ് കമന്റ്.
ട്രെയിനിൽ മലയാളികളുടെ പതിവു ശീലവും തുടങ്ങി. കാണുന്നിടത്തെല്ലാം മൂർച്ചയേറിയ വസ്തുക്കൾ കൊണ്ട് കുത്തിവരയുകയാണ്. സിസിടിവി ക്യാമറകളിലൂടെ നീരക്ഷിച്ച് ഇത്തരക്കാരെ പിടികൂടി പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. 

 

 

Latest News