ചെന്നൈ- പ്രമുഖ തമിഴ് എഴുത്തുകാരനും ഹാസ്യകാരനും നടനുമായ ക്രേസി മോഹൻ അന്തരിച്ചു. ചെന്നൈയിൽ കാവേരി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
കെ. ബാലചന്ദറിന്റെ 'പൊയ്ക്കൽ കുതിരൈ" എന്ന ചെയ്ത ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി സംഭാഷണമെഴുതുന്നത്. ഓരോ ദിവസവും ഓരോ കവിത എഴുതുമായിരുന്ന മോഹന്റെ പേരിൽ ഇതുവരെ 40000 ഓളം കവിതകളുണ്ട്.
കമലാഹാസനോടൊപ്പം അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദൻ കാമരാജൻ, സതി ലീലാവതി, തെനാലി, പഞ്ച തന്ത്രം, കാതല കാതല, അവ്വൈ ഷണ്മുഖി തുടങ്ങീ ഒട്ടേറെ ചിത്രങ്ങളിൽ ഹാസ്യ താരമായി തിളങ്ങിയിട്ടുണ്ട്. "ക്രേസി തീവ്സ് ഇൻ പാലവക്കം " എന്ന നാടകത്തിലൂടെയാണ് "ക്രേസി" എന്ന പേര് മോഹന് കിട്ടുന്നത്. "ക്രേസി കിഷ്കിന്ധ", റിട്ടേൺ ഓഫ് ക്രേസി തീവ്സ്" എന്നിവ ഇദ്ദേഹത്തിന്റെ പ്രമുഖ നാടകങ്ങളാണ്.