കൊല്‍ക്കത്ത- "ഏതാനും തിരഞ്ഞെടുപ്പാനന്തര സംഘർഷങ്ങൾ ഒഴിച്ചാൽ, സംസ്ഥാനത്ത് സ്ഥിതിഗതികൾ ശാന്തമാണ്." ബംഗാളിൽ കഴിഞ്ഞ ആഴ്ചകളിലായി ഉണ്ടായ സംഘർഷങ്ങളിൽ വിശദീകരണം തേടിയ കേന്ദ്രത്തിന് മറുപടിയുമായി മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ്സ്, ബി ജെ പി പ്രവർത്തകർക്കിടയിലുണ്ടായ സംഘർഷങ്ങൾക്കിടയിൽ 4 പേർ മരിച്ചതിനെ തുടർന്നാണ് കേന്ദ്രം വിശദീകരണം തേടിയത്. സംഘർഷമുണ്ടായി അടുത്ത ദിവസം തന്നെ ഉപദേശക സമിതി രൂപീകരിച്ചതായും മമത എഴുതിയ കത്തിൽ പറയുന്നു.
ഉചിതമായ നടപടികൾ യാതൊരു വൈകല്യവും കൂടാതെ നടപ്പാക്കിയതായി സംസ്ഥാന ചീഫ് സെക്രട്ടറി മലാവി കുമാർ ഡേ പ്രസ്താവനയിൽ അറിയിച്ചു.
രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട പ്രവർത്തകരുടെ മൃതദേഹം സംസ്കരിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടർന്ന് ബി ജെ പി ബംഗാളിൽ "ബ്ലാക്ക് ഡേ" പ്രഖ്യാപിച്ചിരുന്നു. കൊൽക്കത്തയിലെ ഒരു ഹൈവേയിലായിരുന്നു ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷം നടന്നത്.