ന്യൂദല്‍ഹി- മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റില്‍ ആറാം റാങ്ക് മലയാളിക്ക്. ആദ്യ പത്ത് റാങ്കില്‍ ഒമ്പതും ആണ്‍കുട്ടികളാണ് കരസ്ഥമാക്കിയത്.
ആദ്യ 25 റാങ്കുകളില്‍ മൂന്നു മലയാളികള്‍ ഇടംനേടി. ഡെറിക് ജോസഫ് ആണ് ആറാം റാങ്ക് നേടിയത്. 18ാം റാങ്ക് നേടിയ നദാ ഫാത്തിമ, 21 ാം റാങ്ക് നേടിയ മരിയ ബിജി വര്‍ഗീസ് എന്നിവരും കേരളത്തിന്റെ അഭിമാനമായി. രാജ്യത്താകെ 12 ലക്ഷം പേരാണ് നീറ്റ് പരീക്ഷയെഴുതിയത്.
സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് സി.ബി.എസ്.ഇ ഉദ്യോഗസ്ഥന്‍ അറിയിച്ചു. മേയ് ഏഴിനാണ് പരീക്ഷ നടന്നത്. ഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി മേയ് 24ന് സ്‌റ്റേ ചെയ്തിരുന്നു. ഫലപ്രഖ്യാപനവുമായി മുന്നോട്ടു പോകാന്‍ ജൂണ്‍ 12ന് സുപ്രീം കോടതി സി.ബിയഎസ.്ഇയോട് ആവശ്യപ്പെടുകയായിരുന്നു.