ന്യൂദല്‍ഹി- ദല്‍ഹിയില്‍ സ്വകാര്യ വാര്‍ത്താചാനല്‍ സംഘത്തിനുനേരെ വെടിവെപ്പ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കാറിന് നേരെ വെടിയുതിര്‍ത്തത്.ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം.എബിപി ന്യൂസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. റിപ്പോര്‍ട്ടറും ക്യാമറമാനും ഡ്രൈവറുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. മൂന്ന് വട്ടമാണ് സംഘം വെടിവെച്ചത്. ആര്‍ക്കും പരിക്കില്ല.
സംഭവത്തിനുശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയതെന്നും ആക്രമിക്കപ്പെട്ടവര്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.