ഖമീസില്‍ മരിച്ച റഷീദിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകും

ഖമീസ് മുശൈത്ത്- ഹൃദയാഘാതത്തെ തുടര്‍ന്ന് ഖമീസ് മുശൈത്തില്‍ നിര്യാതനായ പെരിന്തല്‍മണ്ണ പാതാക്കര സ്വദേശി റഷീദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഹൃദ്രോഗ ചികിത്സക്കായി നാട്ടില്‍ പോകാനിരിക്കെയാണ് റഷീദ് (47) ശനിയാഴ്ച രാത്രി മരിച്ചത്. കുട്ടിപ്പാറയിലെ പരേതനായ മാലമ്പി ഹംസയുടെ മകനും ഖമീസ് മത്സ്യ മാര്‍ക്കറ്റിലെ മാലമ്പി മജീദിന്റെ സഹോദരനുമാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി കെ.എം.സി.സി പ്രവര്‍ത്തകര്‍ സഹായത്തിനുണ്ട്.

മാതാവ് : പരേതയായ കദീജ. ഭാര്യ: ചെരക്കാപറമ്പ് വലിയ വീട്ടില്‍ പടിയിലെ പാതാരി ആണിക്കല്ല് സൈതലവിയുടെ മകള്‍ ഫാതിമത്ത് സുഹറ. മകന്‍ : മുഹിയുദ്ധീന്‍ (15). മജീദിനു പുറമെ ജിദ്ദയിലുള്ള ഉമ്മര്‍ ഫാറൂഖ്, സുഹറ എന്നിവര്‍ സഹോദരങ്ങളാണ്.

 

 

Latest News