ജിദ്ദ- ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ കം കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സംഘം ഈ മാസം 14-ന് വെള്ളിയാഴ്ച ഖുന്‍ഫുദ,ജിസാന്‍, അബഹ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.അറ്റസ്‌റ്റേഷന്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍ തുടങ്ങി കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാകും. തൊഴില്‍, സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും നിര്‍ദേശങ്ങളും എഴുതിയായിരിക്കണം നല്‍കേണ്ടത്. ഖുന്‍ഫുദയില്‍ ദിഫാ അല്‍മദനിക്ക് എതിര്‍വശം പേള്‍ ഇന്‍ര്‍നാഷണല്‍ സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെയും ഉച്ചക്ക് രണ്ടു മുതല്‍ നാല് മണി വരെയുമാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0506577642, 0503083458, 0502643862, 0502330943, 530442412എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.