Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരമടക്കം ആറ് എയര്‍പോര്‍ട്ടുകള്‍ അടുത്ത മാസത്തോടെ അദാനിക്ക്

ന്യൂദല്‍ഹി- തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ നടത്താനുള്ള അവകാശം അദാനി എന്റര്‍പ്രൈസസിന് ഉടന്‍ കൈമാറും. അടുത്തമാസത്തോടെ കേന്ദ്ര മന്ത്രിസഭയുട അനുമതിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര സര്‍ക്കാര്‍ ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 13 വര്‍ഷത്തിനുശേഷമാണ് വീണ്ടും എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണ നീക്കം. 2006 ലാണ് ദല്‍ഹി, മുംബൈ എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കിയത്.
അദാനിക്ക് നല്‍കുന്ന വിമാനത്താവളങ്ങളിലുള്ള ജീവനക്കാര്‍ക്ക് സംസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ തുടരുകയോ അദാനി എന്റര്‍പ്രൈസസില്‍ ചേരുകയോ ചെയ്യാം.

തിരുവനന്തപുരത്തിനു പുറമെ, അഹമ്മദാബാദ്, ലഖ്‌നൗ, ജയ്പുര്‍, ഗുവാഹതി, മംഗലാപുരം എന്നീ വിമാനത്താവളങ്ങളാണ് 50 വര്‍ഷത്തെ നടത്തിപ്പിന് അദാനി ലേലത്തില്‍ പിടിച്ചത്. ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചതോടെ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് പ്രതിവര്‍ഷം 1,300 കോടി ലഭിക്കും. ഈ തുകകൊണ്ട് മറ്റ് വിമാനത്താവളങ്ങള്‍ നവീകരിക്കാനാണ് അതോറിറ്റി ഉദ്ദേശിക്കുന്നത്.

 

 

 

 

Latest News