മുംബൈ- സ്വകാര്യ എയർലൈൻസിൽ ജോലി ചെയ്യുന്ന 25 കാരിയായ എയർ ഹോസ്റ്റസിനെ സുഹൃത്ത് പീഡിപ്പിച്ചതായി പരാതി. ഇയാളുടെ കൂടെ മുറിയിൽ താമസിക്കുന്നയാളും യുവതിയെ പീഡിപ്പിച്ചുവെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച രാത്രി മുംബൈയിലെ സ്വപ്‌നിൽ ബഡോഡിയയിലാണ് സംഭവം. രാത്രി മദ്യപിച്ചു കിടന്ന യുവതിയെ സുഹൃത്തും അയാളുടെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരമറിഞ്ഞതെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ പോലീസ് കൂട്ടബലാത്സംഗത്തിന് കേസെടുത്തു. സ്വപ്‌നിൽ ബഡോഡിയ എന്നയാൾക്കെതിരെയാണ് കേസ്. കുറ്റം സമ്മതിച്ച ഇയാൾ പക്ഷെ, തന്റെ സുഹൃത്ത് യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കാര്യം നിഷേധിച്ചു.