കൊച്ചി- സംസ്ഥാനത്ത് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറു പേര്‍ക്ക് നിപ്പയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പരിശോധനാ ഫലത്തിനായി കേരളം ആകാംക്ഷയോടെ കാത്തിരിക്കയായിരുന്നു. നേരിയ പനിയെ തുടര്‍ന്നാണ് ആറു പേരെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നത്. നിലവില്‍ നിപ്പയുള്ളത് ഒരാള്‍ക്ക് മാത്രം. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആര്‍ക്കും നിപ്പയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.
നിപ്പ സ്ഥിരീകരിക്കപ്പെട്ട വിദ്യാര്‍ത്ഥിയെ ചികിത്സിച്ച നഴ്‌സുമാരില്‍ മൂന്നുപേരും ഐസൊലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്നു.