ന്യൂദല്‍ഹി- അഖിലേന്ത്യ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം (നീറ്റ്) പ്രസിദ്ധീകരിച്ചു.കേരളത്തില്‍നിന്ന് 66.59 ശതമാനം പേര്‍ യോഗ്യത നേടി. റാങ്ക് പട്ടികയില്‍ ആദ്യത്തെ 50 പേരില്‍ അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വിന്‍ വി.പി എന്നീ മലയാളികളുണ്ട്.
രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാള്‍ 720 ല്‍ 701 മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. ദല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇരുവര്‍ക്കും 700 മാര്‍ക്കാണ് ലഭിച്ചത്.
695 മാര്‍ക്ക് നേടി തെലങ്കാനയില്‍ നിന്നുള്ള മാധുരി റെഡ്ഡി പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ ഏഴാം റാങ്കും നേടി. 14,10,755 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 7,97,042 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.
മെയ് അഞ്ചിനാണ് നീറ്റ് പരീക്ഷ നടന്നത്. കര്‍ണാടയില്‍ ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് എത്താന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കും ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികല്‍ക്കുമായി മെയ് 20 ന് വീണ്ടും പരീക്ഷ നടത്തിയിരുന്നു.
ഫലം അറിയാം