ജിദ്ദ- കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യെല്ലോ ലെമൺ റസ്റ്റോറന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു.
ആഘോഷങ്ങൾ മാനവിക സന്ദേശങ്ങൾ ഉദ്‌ഘോഷിക്കുന്നതാകണമെന്ന് നിസാർ ഇരിട്ടി റമദാൻ സന്ദേശത്തിൽ ഓർമിപ്പിച്ചു. കേരളത്തിൽ മാനവിക സൗഹാർദം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കണമെന്നും ഇത്തരം കൂടിച്ചേരലുകൾ പരസ്പരം മനസ്സിലാക്കാനും സാഹോദര്യം ഊട്ടിയുറപ്പിക്കാനും ഉള്ള അവസരങ്ങളായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് നിസാർ യൂസുഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ നായർ നന്ദി പറഞ്ഞു.