റിയാദ് - പെരുന്നാള്‍ അവധി ദിവസങ്ങളില്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് സൗദി ബാങ്ക് സമിതി വക്താവും ബാങ്കിംഗ് ബോധവല്‍ക്കരണ, മീഡിയ കമ്മിറ്റി സെക്രട്ടറി ജനറലുമായ ത്വല്‍അത് ഹാഫിസ് പറഞ്ഞു. എ.ടി.എമ്മുകളില്‍ ആവശ്യത്തിന് പണം നിറക്കുന്നതിന് ബാങ്കുകള്‍ പ്രതിജ്ഞാബദ്ധമാണ്.
പെരുന്നാള്‍ അവധി ദിവസങ്ങളില്‍ രാജ്യത്ത് 131 ബാങ്ക് ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ശാഖകള്‍ വഴി ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നു. ഇ-പെയ്‌മെന്റ് സംവിധാനങ്ങളും ബാങ്കുകള്‍ ഒരുക്കിയിട്ടുണ്ട്. സൗദിയിലെ ബാങ്കുകള്‍ക്ക് കീഴില്‍ 18,000 ലേറെ എ.ടി.എമ്മുകളും 3,70,000 ഓളം പോയന്റ് ഓഫ് സെയില്‍ ഉപകരണങ്ങളുമുണ്ട്. എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ ബാങ്കുകള്‍ക്കു കീഴിലെ സീസണ്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ത്വല്‍അത് ഹാഫിസ് പറഞ്ഞു.