ചെന്നൈ-തമിഴ് കവി ഭാരതിയാരുടെ ടര്‍ബന് കാവി നിറം നല്‍കിയ സംഭവത്തില്‍ പ്രതിഷേധവുമായി ഡിഎംകെ. കാവി ടര്‍ബന്‍ ധരിച്ച് ഭാരതിയാരെ ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ എംഎല്‍എയുമായ തങ്കം തെന്നരസു ചോദിക്കുന്നു. ഭാരതിയാരെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമായൊരു ഇമേജ് നല്‍കാനുള്ള ശ്രമമാണിതെന്നും തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും തെന്നരസു ആരോപിച്ചു.
വെളുത്ത ടര്‍ബന്‍ ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള ഭാരതിയാരുടെ ചിത്രത്തിനാണ് തമിഴ്‌നാട്ടിലെ പുതിയ പാഠപുസ്തകങ്ങളിലൂടെ മാറ്റം വരുത്തിയിരിക്കുന്നത്. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെഎ സെന്‍ഗോട്ടെയാനും വിദ്യാഭ്യാസ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ ബി വളര്‍മതിയുമാണ് പുസ്തകം റിലീസ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ റിലീസ് ചെയ്ത പുസ്തകമാണിതെന്നും അതില്‍ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ചോദ്യമുദിക്കുന്നില്ലെന്നും അബദ്ധം സംഭവിച്ചതാണെങ്കില്‍ ഇക്കാര്യം പരിശോധിക്കുകയും തിരുത്തുകയും ചെയ്യുമെന്നും വളര്‍മതി പറഞ്ഞു.