ദുബായ്- യു.എ.ഇയില്‍ ഉപയോക്താക്കള്‍ക്ക് അപ്രതീക്ഷിതമായി വാട്‌സാപ്പ് വീഡിയോ, ഓഡിയോ കോളുകള്‍ ലഭിച്ചു. വിലക്ക് പിന്‍വലിച്ചതായി ഔദ്യോഗിക അറിയിപ്പൊന്നുമില്ല. വ്യാഴാഴ്ച രാവിലെ മുതലാണ് യു.എ.ഇ ഉപയോക്തകള്‍ക്ക് വാട്‌സാപ്പ് വീഡിയോ, ഓഡിയോ കോളുകള്‍ ലഭിച്ചു തുടങ്ങിയത്.
ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും വാട്‌സ് ആപ്പ് കോളിംഗ് ലഭ്യമാണ്. വാട്‌സാപ്പ് വിഡിയോ, വോയ്‌സ് കോളുകള്‍ക്ക് യു.എ.ഇ നേരത്തെ കര്‍ശന നിരോധം ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം, വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കാള്‍ സേവനത്തിനുള്ള വിലക്ക് നീക്കിയിട്ടില്ലെന്ന് ടെലിക്കമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി അറിയിച്ചു. വാട്‌സാപ്പില്‍ കഴിഞ്ഞ ദിവസം നടത്തിയ അപ്‌ഡേറ്റായിരിക്കാം വോയിസ് കാള്‍ ലഭിക്കാന്‍ കാരണമെന്ന് കരുതുന്നു.