അബുദാബി- പതിവുപോലെ ഇത്തവണയും, ബിഗ് 10 മില്യന്‍ സീരീസ് 204 ഭാഗ്യ നറുക്കെടുപ്പ് വിജയികളില്‍ കൂടുതലും ഇന്ത്യക്കാര്‍. ആദ്യ പത്തു വിജയികളില്‍ ഒമ്പതും ഇന്ത്യക്കാര്‍. രണ്ടാം സ്ഥാനം നേടിയ മലയാളി ബിനു ഗോപിനാഥന് കിട്ടിയത് ഒരു ലക്ഷം ദിര്‍ഹം.
211711 നമ്പര്‍ ടിക്കറ്റെടുത്തത സഞ്ജയ് നാഥിന് 10 ദശലക്ഷം ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം. 90000 ദിര്‍ഹം സമ്മാനമടിച്ച ആശിഖ് പുള്ളിശേരിയും മലയാളിയാണ്. അനസ് ജമാലിന് 80000 ദിര്‍ഹം അടിച്ചു.
സുഭാഷ് നായപക്കില് തിക്കല്‍ വീട്, അബ്ദുല്‍ അസീസ് വലിയ പറമ്പത്ത് എന്നിവരും സമ്മാനാര്‍ഹരായി.