റിയാദ്- വിശ്വാസികളുടെ മനസും മനവും നിറച്ച വ്രതാനുഷ്ടാനത്തിന് ശേഷം സൗദിയിൽ നാളെ ചെറിയ പെരുന്നാൾ. തുമൈറിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഹോത്ത ബനീ തമീം, , അൽബുകൈരിയ തുടങ്ങിയ സ്ഥലങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ മാസപ്പിറവി ദൃശ്യമായിരുന്നില്ല. ഗോള ശാസ്ത്ര കണക്ക് പ്രകാരം സൂര്യാസ്്തമയം കഴിഞ്ഞ് ആറു മിനുട്ടിന് ശേഷമാണ് ചന്ദ്രൻ അസ്തമിക്കേണ്ടിയിരുന്നത്. സൗദി അറേബ്യയുടെ ഔദ്യോഗിക കലണ്ടർ ആയ ഉമ്മുൽ ഖുറാ കലണ്ടർ അനുസരിച്ച് നാളെ ശവ്വാൽ ഒന്നാണ്. എങ്കിലും മാസപ്പിറവി ദർശനത്തിനനുസരിച്ചാണ് ഈദുൽ ഫിത്വർ ആഘോഷിക്കുക.