ന്യൂദല്‍ഹി- റോബര്‍ട്ട് വദ്രയ്ക്ക് വിദേശത്ത് ലണ്ടനിലേയ്ക്ക് പോകാന്‍ അനുമതിയില്ല, പകരം അമേരിക്കയിലോ, നെതര്‍ലന്‍ഡ്‌സിലോ പോകാം.
ലണ്ടനില്‍ പോകാന്‍ അനുവദിക്കരുതെന്ന നിലപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉറച്ചു നിന്നതോടെയാണ് അനുമതി നിഷേധിച്ചത്. ആറാഴ്ചയാണ് കോടതി അനുവദിച്ചത്. ഡല്‍ഹി പ്രത്യേക സിബിഐ കോടതിയാണ് വദ്രക്ക് വിദേശ യാത്രക്കുള്ള അനുമതി നല്‍കിയത്.
ലണ്ടനില്‍ ചികില്‍സയ്ക്ക് പോകാനായി പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് വദ്ര കോടതിയെ സമീപിച്ചത്. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റായിരുന്നു വദ്രയുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചിരുന്നത്. റോബര്‍ട്ട് വദ്ര നല്‍കിയ ഹര്‍ജി ഡല്‍ഹി കോടതി നേരത്തെ വിധി പറയാന്‍ മാറ്റി വച്ചിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് വദ്ര കോടതിയെ സമീപിച്ചത്. വന്‍കുടലില്‍ മുഴയുണ്ടെന്നും ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് പോകണമെന്നുമാണ് വദ്രയുടെ ആവശ്യ0. ഇതു സംബന്ധിച്ച് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ നിന്ന് ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വദ്ര ഹാജരാക്കിയിട്ടുണ്ട്. രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമായി ലണ്ടനിലേയ്ക്ക് പോകാനായി തനിക്ക് പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നാണ് വദ്ര ആവശ്യപ്പെട്ടത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനെ എതിര്‍ത്തിരുന്നു. ഗംഗാറാം ആശുപത്രി മെയ് 13 ന് നല്‍കിയ രേഖകളാണ് ഹാജരാക്കിയിരിക്കുന്നത്. ഇത്രയും വൈകി എന്തു കൊണ്ടാണ് രേഖകള്‍ ഹാജരാക്കിയതെന്ന് എന!്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചു. മാത്രമല്ല, ഇന്ത്യയില്‍ ഇതിന് മികച്ച ചികില്‍സ ലഭ്യമാണെന്നും വിദേശത്ത് പോകേണ്ട ആവശ്യമില്ലെന്നും എന!്‌ഫോഴ്‌സ്‌മെന്റ് വാദിച്ചിരുന്നു.