തിരുവനന്തപുരം-മോഡിയെ പ്രസംസിച്ച് പോസ്റ്റിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കെ. സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ലെന്നു0 അബ്ദുള്ളക്കുട്ടിയ്ക്ക് ഇങ്ങോട്ട് വരാമെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്. മുസ്ലീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പ് നല്‍കാമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കൂടാതെ, മോഡിയെപ്പറ്റി നല്ലത് പറയുന്നവര്‍ പുറത്താക്കപ്പെടുമെന്നും ഇമ്രാന്‍ ഖാനെ പുകഴ്ത്തുന്നവരെ അകത്താക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും രംഗത്തെത്തിയിരുന്നു. മോദിയെ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നും അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിലും അത് അങ്ങനെതന്നെയാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
മോഡിയുടെ ഭരണത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ടെന്നും, ഈ തിരഞ്ഞെടുപ്പിലെ വിജയം മോഡിയുടെ വികസന അജണ്ടയ്ക്കുള്ള അംഗീകാരമാണെന്നുമാണെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വാദം. മോദിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരനായ മോഡി തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണ് എന്നും അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇതിന് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി അബ്ദുള്ളക്കുട്ടിയോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വിശദീകരണം നല്‍കിയില്ലെന്ന് മാത്രമല്ല പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പറഞ്ഞു.