Sorry, you need to enable JavaScript to visit this website.

ബാലികയെ പീഡിപ്പിച്ച ആളെ  ജനക്കൂട്ടം തല്ലിക്കൊന്നു 

ഛണ്ഡീഗഡ്- ജലന്ധറിലെ രാമമണ്ഡി മേഖലയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച ആളെ ജനക്കൂട്ടം തല്ലിക്കൊന്നു. 39 കാരനായ പപ്പു കുമാര്‍ എന്നായാളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവിടെ ജോലിക്കായെത്തിതായിരുന്നു ഇയാള്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ജോലിക്കായി ജലന്ധറിലെത്തിയവരാണ്. ഇവരുടെ വീടിന് സമീപം തന്നെ താമസിച്ചിരുന്ന പപ്പു, പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ ജനക്കൂട്ടം കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പപ്പുവിനെ കയ്യില്‍ കിട്ടിയതൊക്കെ വച്ച് ആക്രമിച്ചു. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Latest News