Sorry, you need to enable JavaScript to visit this website.

ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനയും

മുംബൈ - പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന(എം.എന്‍.എസ്)യും. ഹിന്ദി തങ്ങളുടെ മാതൃഭാഷയല്ലെന്നും അത് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കരുതെന്നും എം.എന്‍.എസ് വക്താവ് അനില്‍ ഷിദോറെ മുന്നറിയിപ്പ് നല്‍കി.

ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രക്ഷോഭം ആരംഭിച്ചതിനു പിറകെയാണ് എം.എന്‍.എസും വിമര്‍ശവുമായി രംഗത്തെത്തിയത്. തങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുതെന്നും എം.എന്‍.എസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദിവസങ്ങള്‍ക്കു മുന്‍പാണ് രാജ്യത്തെ വിദ്യാഭ്യാസ ക്രമത്തില്‍ അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ പുറത്തിറങ്ങിയത്. കസ്തൂരിരംഗന്‍ കമ്മിറ്റി തയാറാക്കിയ രേഖയില്‍ മൂന്ന് ഭാഷാ ഫോര്‍മുലയാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഹിന്ദി ഭാഷ എവിടെയും അടിച്ചേല്‍പ്പിക്കില്ലെന്നും കരടുരേഖയിലെ നിര്‍ദേശം മാത്രമാണിതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
 

Latest News