Sorry, you need to enable JavaScript to visit this website.

റിയാദില്‍ 319 ബസുകള്‍ ഇറക്കുമതി ചെയ്തു; ബസ് സ്റ്റേഷന്‍ നിര്‍മാണം തുടങ്ങി

റിയാദ് - തലസ്ഥാന നഗരിയിൽ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസ് സ്റ്റേഷനുകളുടെ നിർമാണം ആരംഭിച്ചതായി റിയാദ് മെട്രോ അറിയിച്ചു. ആദ്യ ഘട്ടത്തിൽ സർവീസിന് ഉപയോഗിക്കുന്നതിനുള്ള മുഴുവൻ ബസുകളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തു. ആകെ 319 ബസുകളാണ് എത്തിയിരിക്കുന്നത്. ജർമനിയിലെ മെഴ്‌സിഡിസ്, മാൻ കമ്പനികൾ നിർമിച്ച ബസുകളാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. റിയാദ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ ബസ് സർവീസ് പദ്ധതി ഈ വർഷാവസാനത്തോടെ പ്രവർത്തിപ്പിച്ചു തുടങ്ങും.
 

Latest News