റിയാദ്- ബത്ഹയിൽ ഫൈവ് ബിൽഡിംഗിന് സമീപമുള്ള കെട്ടിടത്തിന് തീ പിടിച്ച് വൻ നാശനഷ്ടം. ബത്ഹ ഒലയ്യ പ്രധാന പാതയിലെ മോഡേൺ ഇലക്ട്രിക് മാർക്കറ്റിനുള്ളിലെ ഷൂ കടയിലാണ് ആദ്യം തീ കണ്ടത്. നോമ്പുതുറ സമയത്താണ് തീപിടുത്തമുണ്ടായത്.
ഷൂ കടയും ഗോഡൗണും കത്തിയമർന്ന ശേഷം സമീപത്തെ കടകളിലേക്ക് കൂടി തീ പടർന്നു. സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബത്ഹയിൽ ഏറെ നേരം ഗതാഗതതടസ്സമുണ്ടായി.