ന്യൂദല്‍ഹി- ദല്‍ഹിയില്‍ പൊലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ 50 ഓളം കാറുകള്‍ കത്തിനശിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.സാഗര്‍പുര്‍ പൊലീസ് സ്‌റ്റേഷന്റെ കീഴിലുള്ള ഡംപിംഗ് യാര്‍ഡിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല.