പാറ്റ്‌ന - എട്ടു വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ മഴു കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തി. കിഴക്കന്‍ ചമ്പാരനടുത്തുള്ള പരാഹ തോല ഗ്രാമത്തിലാണ് സംഭവം.
32കാരനായ രാജ്കുമാറാണ് ഭാര്യ ശോഭ ദേവി(29)യെ കഴിഞ്ഞ ദിവസം രാവിലെ മഴു ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ ഏറെനേരം വാഗ്വാദം നടന്നിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ശോഭയുടെ പ്രശ്‌നം കാരണമാണ് കുട്ടികളുണ്ടാകാത്തതെന്ന് ആരോപിച്ചാണ് തര്‍ക്കം ആരംഭിച്ചത്. ഇതു പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാകാത്തതു കാരണം ഇരുവരും തമ്മിലുള്ള ബന്ധ്ം മോശമായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു.
രാജ്കുമാറിനെ പഹാര്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ആക്രമണത്തിന് ഉപയോഗിച്ച മഴു വീട്ടില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ശോഭയുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും അവര്‍ എത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും പൊലീസ് പറഞ്ഞു.