വാഷിങ്ടണ്‍- യുഎസ് വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ കൂടി അപക്ഷേയ്‌ക്കൊപ്പം നല്‍കണമെന്ന പുതിയ നിയമം അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നടപ്പിലാക്കി. സോഷ്യല്‍ മീഡിയ പേരുകള്‍ക്കു പുറമെ അഞ്ചു വര്‍ഷത്തിനിടെ ഉപയോഗിച്ച ഇമെയില്‍ അഡ്രസുകളും ഫോണ്‍ നമ്പറുകളും നല്‍കണം. ഈ പുതിയ നിയമം വര്‍ഷം ഒന്നര കോടിയോളം ആളുകളെ ബാധിക്കുമെന്ന് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു. ജോലിക്കോ പഠനത്തിനോ യുഎസിലേക്കു പോകുന്ന എല്ലാവര്‍ക്കും ഈ വിവരങ്ങള്‍ വിസ അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടി വരും. ചില ഔദ്യോഗിക, നയന്ത്ര വീസ അപേക്ഷകള്‍ക്ക് ഈ ചട്ടം ബാധകമല്ല. തെറ്റായ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ക്ക് നല്‍കുന്നവര്‍ ഭാവി യാത്രകളില്‍ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും വിദേശകാര്യ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.
യുഎസ്് പൗരന്മാരെ സംരക്ഷിക്കുന്നതിനാണ് ഇവിടെ എത്തുന്ന വിദേശികള്‍ക്ക് സ്‌ക്രീനിങ് കടുപ്പിച്ചതെന്ന് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. നേരത്തെ ഭീകരസംഘടനകളുടെ സാന്നിധ്യമുള്ള രാജ്യങ്ങളിലേക്കു യാത്ര ചെയ്തവര്‍ക്കു മാത്രമായിരുന്നു ഇത്തരം വിവരങ്ങള്‍ നല്‍കേണ്ടിയിരുന്നത്. ഇത് എല്ലാവര്‍ക്കും ബാധകമാക്കാനുള്ള നിര്‍ദേശം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ട്രംപ് ഭരണകൂടം മുന്നോട്ടു വച്ചത്.