ന്യൂദല്‍ഹി- സര്‍ക്കാര്‍ ജീവനക്കാരന്‍ ചമഞ്ഞ് ജനങ്ങളെ കബളിപ്പിച്ചയാളെ ദല്‍ഹി പോലീസ് പിടികൂടി. കിഴക്കന്‍ ദല്‍ഹിയിലെ ലക്ഷ്മി നഗര്‍ സ്വദേശി 45 കാരന്‍ സത്‌നം സിംഗാണ് അറസ്റ്റിലായത്. ലക്ഷ്മി നഗറിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ( എസ്.ഡി.എം) ഓഫീസ് ജീവനക്കാരനാണെന്ന് പറഞ്ഞാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടിയത്. എസ്.ഡി.എം. ഓഫീസിലുള്ള പഴയ വാഹനങ്ങള്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പണം വാങ്ങുകയായിരുന്നു.
ഓഫീസിലുള്ള പഴയ വാഹനം നല്‍കാമെന്ന് പറഞ്ഞ് 1.60 ലക്ഷം രൂപ വാങ്ങിയതായി ജസ്പാല്‍ സിംഗ് എന്നയാളാണ് പോലീസിനെ സമീപിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കുടുക്കിയത്.