ന്യൂദല്‍ഹി- ഹിന്ദു ഭീകരതെയെ കുറിച്ചുള്ള വിവാദത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സംഗ്. ഹിന്ദു ഭീകരവാദമെന്നല്ല സംഘി ഭീകരവാദമെന്നാണ് പറയേണ്ടതെന്ന് ഹരിയാന മന്ത്രി അനില്‍ വിജിനു മറുപടി യായി അദ്ദേഹം പറഞ്ഞു.
ഹിന്ദു ഭീകരര്‍ എന്ന പദം ഉപയോഗിക്കുന്നതിനെതിരെ രംഗത്തുവന്ന മന്ത്രി കോണ്‍ഗ്രസ് നേതാക്കളാണ് ഈ പദം ഉപയോഗിച്ചതെന്ന് ആരോപിച്ചിരുന്നു.
ഹിന്ദുവിന് ഒരിക്കലും ഭീകരനാകാന്‍ സാധിക്കില്ലെന്നും ഹിന്ദു ഭീകരവാദമെന്ന പ്രയോഗം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സംഭാവനയാണെന്നുമാണ് അനില്‍ വിജ പറഞ്ഞത്. കോണ്‍ഗ്രസ് ഭരണകാലത്ത് പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരരെ വെറുതെ വിടുകയും സാധാരണക്കാരായ ഇന്ത്യന്‍ പൗരന്‍മാരെ പിടികൂടി അവരെ ഹിന്ദു തീവ്രവാദികളെന്ന് മുദ്രകുത്തുകയായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.
ഹിന്ദു ഭീകരവാദം എന്നൊരു പ്രയോഗം യുക്തിക്ക് നിരക്കുന്നതല്ല. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി പടച്ചുവിട്ടതാണിത്. ഹിന്ദുവിന് ഒരിക്കലും ഭീകരവാദിയാകാന്‍ സാധിക്കില്ല. അതിനാല്‍ ഹിന്ദു ഭീകരവാദിയെന്ന പ്രയോഗത്തിന് അര്‍ഥമില്ല. മിക്ക ഭീകരാക്രമണങ്ങള്‍ക്കു പിന്നിലും മുസ്‌ലിംകള്‍ക്ക് പങ്കുണ്ടെന്നും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും മന്ത്രി അനില്‍ വിജ് ആരോപിച്ചു.
ഇതിനുള്ള പ്രതികരണമായാണ് മന്ത്രി പറഞ്ഞത് ശരിയാണെന്നും സംഘിഭീകരതയാണ് യഥാര്‍ഥ പദമെന്നും ദ്വിഗ് വിജയ് സിംഗ് പ്രതകരിച്ചത്.