ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രണ്ടാമൂഴത്തിനു ഉജ്വല തുടക്കം. രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്ന വേദിയില്‍ വൈകിട്ട് ഏഴിനു മോഡിക്കു രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍ തുടങ്ങിയവരും പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിംസ്‌റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്മര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു.