റദ്ദാക്കിയ നോട്ടുകള്‍ ബാങ്കുകള്‍ക്കും മറ്റും ജൂലൈ 20 വരെ ആര്‍.ബി.ഐക്ക് കൈമാറാം

ന്യൂദല്‍ഹി- റദ്ദാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ജില്ലാ, സെന്‍ട്രല്‍ സഹകരണ ബാങ്കുകള്‍ എന്നിവക്കു ജൂലൈ 20 വരെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.  നോട്ടു നിരോധനത്തെ തുടര്‍ന്നു പ്രതിസന്ധിയിലായ കേരളത്തിലെ സഹകരണ മേഖലയ്ക്കു ആശ്വാസമാണ് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്. ഇതു പ്രകാരം സഹകരണ ബാങ്കുകള്‍ക്കു 1000, 500 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയും.  
2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
 

Latest News