മില്‍ട്ടണ്‍- ജോലി ചെയ്യുന്ന റെസ്‌റ്റോറന്റിന്റെ അടുക്കളയില്‍ തേച്ചുകുളി നടത്തിയ ജീവനക്കാരന് പണി പോയി. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം.
യു.എസ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെന്‍ഡിയുടെ മില്‍ട്ടണ്‍ ബ്രാഞ്ചിന്റെ അടുക്കളയില്‍ ഇയാള്‍ കുളിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് കടുത്ത രോഷത്തിനു കാരണമായ വിഡിയോ പത്ത് ലക്ഷത്തിലേറെ പേരാണ് കണ്ടത്.
അടുക്കളയിലെ സിങ്കില്‍ സോപ്പ് വെള്ളം നിറച്ച് ഷോര്‍ട്‌സ് മാത്രം ധരിച്ച ജീവനക്കാരന്‍ അതിലേക്ക് ഇറങ്ങുമ്പോള്‍ മറ്റു ജീവനക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതാണ് വിഡിയോ.
ഇത് ഒരിക്കലും സ്വീകാര്യമല്ലെന്ന് പറഞ്ഞാണ് റെസ്റ്റോറന്റ് ശൃംഖല ജീവനക്കാരനെ പുറത്താക്കിയത്.