Sorry, you need to enable JavaScript to visit this website.

കേരളത്തില്‍നിന്ന് ആരാകും മന്ത്രി? വി.മുരളീധരനും ദല്‍ഹിയില്‍

ന്യൂദല്‍ഹി- ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ വി.മുരളീധരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആന്ധ്രയിലായിരുന്ന അദ്ദേഹം ദല്‍ഹിയിലെത്തിയിട്ടുണ്ട്. വി.മുരളീധരന്‍ നിലവില്‍ രാജ്യസഭാംഗമാണ്. പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്താണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

കേരളത്തില്‍ നിന്ന് ഒന്നില്‍കൂടുതല്‍ പേര്‍ മന്ത്രിയാകാനും സാധ്യതയുണ്ട്. മുരളീധരന് പുറമെ നിര്‍ദേശം ലഭിച്ച കുമ്മനം രാജശേഖരനും തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരെ കൂടാതെ രാജ്യസഭാംഗമായ സുരേഷ് ഗോപിയും കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനവുമാണ് പരിഗണനയിലുള്ള മറ്റ് രണ്ട് പേര്‍. രണ്ട് പേര്‍ മന്ത്രിസഭയിലെത്തുകയാണെങ്കില്‍ അതില്‍ കുമ്മനത്തിനും മുരളീധരനുമാണ് സാധ്യത കൂടുതല്‍.

 

Latest News