ഹൈദരാബാദ്- ആന്ധ്രപ്രദേശില്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു നിരസിച്ചു. പകരം, പി. കേശവ്, ശ്രീനിവാസ റാവു അടക്കമുള്ള നേതാക്കള്‍ പുതിയ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ അമരാവതിയിലെ വസതിയിലെത്തി പാര്‍ട്ടിയുടെ അഭിനന്ദനം അറിയിക്കും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നായിഡുവിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച് ജഗന്‍മോഹന്‍ കത്തയച്ചത്. നായിഡുവിന്റെ ചീത്ത പ്രവൃത്തികള്‍ക്ക് ദൈവം നല്‍കിയ ശിക്ഷയാണെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ ജഗന്‍ പ്രതികരിച്ചിരുന്നു. അതേസമയം, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഇന്നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്നുണ്ട്.
ലോക്‌സഭയിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് നടത്തിയത്. ആകെ 175 നിയമസഭാ സീറ്റുകളില്‍ 151ഉം പാര്‍ട്ടി സ്വന്തമാക്കി. ടി.ഡി.പിക്ക് 23 സീറ്റുകള്‍ മാത്രമാണു ലഭിച്ചത്.