Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ സാമ്പത്തിക കേസ് തടവുകാരെ സഹായിക്കാന്‍ പദ്ധതി

സാമ്പത്തിക കേസ് പ്രതികളുടെ മോചനം വേഗത്തിൽ സാധ്യമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ്  രാജകുമാരൻ ഉദ്ഘാടനം ചെയ്യുന്നു. 

മക്ക - സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരുടെയും ഇത്തരം കേസുകളിൽ അറസ്റ്റിലാകുന്ന പ്രതികളുടെയും മോചനം വേഗത്തിൽ സാധ്യമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക കേസ് തടവുകാരുടെ ബാധ്യതകൾ വീട്ടുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി സഹായം നൽകുന്നതിന് അവസരമൊരുക്കുന്ന പദ്ധതിക്ക് 'ഫുരിജത്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഉയർന്ന വിശ്വാസ്യതയും സ്വകാര്യതയും ഉറപ്പുവരുത്തി, സാമ്പത്തിക തടവുകാരുടെ ബാധ്യതകൾ വീട്ടുന്നത് എളുപ്പമാക്കുകയും ഈ രംഗത്തുള്ള ശ്രമങ്ങൾ ഒറ്റ ഡിജിറ്റൽ പോർട്ടലിൽ ഏകീകരിക്കുകയുമാണ് പദ്ധതി ചെയ്യുന്നത്. 
സാമ്പത്തിക കേസ് പ്രതികൾക്ക് ധനസഹായം നൽകുന്നതിന് പൊതുസമൂഹത്തിന്റെ പങ്കാളിത്തം സാധ്യമാക്കുന്നതിനും അബ്ശിർ പോർട്ടൽ വഴി സഹായം നൽകുന്നതിന് അവസരമൊരുക്കുന്നതിനും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് പുതിയ പദ്ധതി. ചടങ്ങിൽ വെച്ച് തടവുകാരുടെ ക്ഷേമം മുൻനിർത്തി സേവനങ്ങൾ നൽകുന്ന കാര്യത്തിൽ സംയുക്തമായി പ്രവർത്തിക്കുന്നതിന് ലക്ഷ്യമിട്ട് ജയിൽ വകുപ്പും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും മാനവശേഷി വികസന നിധിയും തമ്മിൽ ധാരണ ഒപ്പുവെക്കുന്നതിനും വിവരങ്ങൾ പരസ്പരം കൈമാറുന്നതിന് ജയിൽ വകുപ്പും നീതിന്യായ മന്ത്രാലയവും തമ്മിൽ കരാർ ഒപ്പുവെക്കുന്നതിനും ആഭ്യന്തര മന്ത്രി സാക്ഷ്യം വഹിച്ചു. 

Latest News