ദുബായ്- ഉപേക്ഷിക്കപ്പെട്ട കപ്പലില്‍ കുടുങ്ങിയ രണ്ട് ഇന്ത്യന്‍ ജീവനക്കാര്‍ രക്ഷിക്കണമെന്ന സന്ദേശമയച്ച് കാത്തിരിക്കുന്നു. കപ്പലിലെ ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നതോടെ ഇവര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
31 ദിവസമായി എന്‍ജിനീയര്‍മാരായ വികാസ് മിശ്രയും അര്‍സു ലോബോയും കപ്പലിലാണ്. ചരക്കു കപ്പലായ എം.വി തമീം അല്‍ദാറിലാണ് അവരുള്ളത്. 2016 മാര്‍ച്ച് മുതല്‍ ഇവരുടെ ശമ്പളം കുടിശ്ശികയാണ്.
ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുന്‍കൈയെടുക്ക് ഇവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ പട്ടിണിയുടെ വക്കിലാണെന്നാണ് ഇരുവരും എസ്.ഒ.എസ് അയച്ചിരിക്കുന്നത്.
പ്രധാനമന്ത്രിക്കും ദുബായി സിജിക്കും മിശ്ര ട്വിറ്ററിലൂടെ സന്ദേശമയച്ചിട്ടുണ്ട്. 2017 സെപ്റ്റംബര്‍ മുതല്‍ ഇവര്‍ കപ്പലില്‍ കുടുങ്ങിയിരിക്കുകയാണ്. നിയമപ്രശ്‌നങ്ങള്‍മൂലം ഇവര്‍ക്ക് തീരത്തണയാന്‍ സാധ്യമല്ല. ഉടമകള്‍ കപ്പല്‍ ഉപേക്ഷിച്ചിരിക്കുകയാണ്.