Sorry, you need to enable JavaScript to visit this website.

ജനസംഖ്യാ നിയന്ത്രണം: രാംദേവിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് ഗിരിരാജ് സിങ്

ന്യൂ-ദല്‍ഹി: ജനസംഖ്യ നിയന്ത്രണത്തിനായി യോഗാഗുരു ബാബാ രാംദേവ് മുന്നോട്ടുവച്ച നിര്‍ദേശത്തെ പിന്താങ്ങി കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. ജനസംഖ്യ നിയന്ത്രിക്കാന്‍ മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശവും മറ്റു സര്‍ക്കാര്‍ സേവനങ്ങളും റദ്ദാക്കുന്നതടക്കമുള്ള നിയമനിര്‍മാണം നടത്തണമെന്നായിരുന്നു രാംദേവിന്റെ വിവാദ പ്രസ്താവന.

ജനസംഖ്യാ നിയന്ത്രണ നിയമനിര്‍മാണത്തിനായി ശബ്ദമുയര്‍ത്തിയതിന് ബാബാരാംദേവിനോട് നന്ദി പറയുന്നുവെന്ന് ഗിരിരാജ് സിങ് പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്ന് സിങ് ട്വീറ്റ് ചെയ്തു.

വിവാദ പരാമര്‍ശങ്ങള്‍ക്ക് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള ഗിരിരാജ് സിങ് ഇത്തവണ ബിഹാറിലെ ബെഗുസരായ് ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യകുമാറിനെ തോല്‍പിച്ചിരുന്നു. 4.22 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിങ് തെരഞ്ഞെടുക്കപ്പെട്ടത്.
 

Latest News