ന്യൂദല്‍ഹി: സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചത് തടഞ്ഞതിന് വിമാനത്തിലെ വനിതാ ജീവനക്കാര്‍ക്കു മുന്‍പില്‍ പാന്റിന്റെ 'സിപ് ' അഴിച്ചുകാണിച്ച് മലയാളി യുവാവിന്റെ 'പ്രതിഷേധം'. കോട്ടയം സ്വദേശിയായ അബ്ദുല്‍ ശാഹിദ് ശംസുദ്ദീന്‍ ആണ് ഈ വിചിത്രകൃത്യം നടത്തിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
ജിദ്ദയില്‍ നിന്ന് ന്യൂ-ദല്‍ഹിയിലേക്കുള്ള സൗദി എയര്‍ലൈന്‍സിലായിരുന്നു സംഭവം. സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരിക്കു നേരെ 24കാരന്‍ ആദ്യം അസഭ്യം ചൊരിഞ്ഞു. തുടര്‍ന്ന് സഹജീവനക്കാരെ വിളിച്ചുവരുത്തിയപ്പോളാണ് ഇയാള്‍ പാന്റഴിച്ചു കാണിച്ചത്.
വിമാനം ദല്‍ഹിയില്‍ ഇറങ്ങിയ ശേഷം സംഭവം എയര്‍പോര്‍ട്ട് ഓപറേഷന്‍സ് കണ്‍ട്രോള്‍ സെന്ററില്‍ അറിയിച്ചു. തുടര്‍ന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ നടപടിക്കായി ദല്‍ഹി പൊലീസിനെ ഏല്‍പിച്ചിട്ടുണ്ട്.