Sorry, you need to enable JavaScript to visit this website.

ആംബുലന്‍സ് നിഷേധിച്ചു; അമ്മയുടെ കൈയില്‍ കിടന്ന് കുഞ്ഞ് മരിച്ചു

ഷാജഹാന്‍പുര്‍- ആംബുലന്‍സ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അമ്മ തോളിലേറ്റിയ കുഞ്ഞ് വഴി മധ്യേ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുമായി ആശുപത്രിയിലെത്തിയതെന്ന് പിതാവ് പറഞ്ഞു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മര്‍ മറ്റെവിടെയെങ്കിലും ചികിത്സക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ആംബുലന്‍സ് അനുവദിച്ചില്ല. മൂന്ന് ആംബുലന്‍സ് അവിടെ ഉണ്ടായിരുന്നെങ്കിലും ആവശ്യം തള്ളിയെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് ആംബുലന്‍സ് നല്‍കാതിരുന്നതെന്നും അറിയില്ല.
മറ്റു വാഹനങ്ങള്‍ വിളിക്കാന്‍ കൈയില്‍ പണമില്ലാതിരുന്ന ദമ്പതികള്‍ കുട്ടിയേയുമെടുത്ത് നടക്കുകയായിരുന്നു. വീട്ടിലേക്കുള്ള മാര്‍ഗ മധ്യേയാണ് കുട്ടി മരിച്ചതെന്ന് അമ്മ പറഞ്ഞു.
അതേസമയം, ദമ്പതികളുടെ ആരോപണം ആശുപത്രിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ അനുരാഗ് പരാശര്‍ നിഷേദിച്ചു. അഫ്രോസ് എന്ന പേരുള്ള കുട്ടിയെ രാത്രി 8.10ന് ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നുവെന്നും വിദഗ്ധ ചികിത്സ ലഭിക്കാന്‍ ലഖ്‌നൗവിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ എവിടെയങ്കിലും കൊണ്ടുപോകുമെന്ന് പറഞ്ഞാണ് ദമ്പതികള്‍ പോയതെന്നും അദ്ദേഹം വിശദീകരിച്ചു.

 

Latest News