ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അയല്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുമെങ്കിലും ഇക്കുറി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് ക്ഷണമില്ല. ബിംസ്റ്റെക് അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു പുറമെ, ബേ ഓഫ് ബംഗാള്‍ ഇനീഷിയേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ ഓപറേഷന്‍ (ബിംസ്റ്റേക്) കൂട്ടായ്മയിലെ അംഗങ്ങള്‍. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ ക്ഷണിച്ചതായി സൂചനയില്ല.
ഈ മാസം 30-നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 2014-ല്‍ ആദ്യ തവണ മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സാര്‍ക്ക് നേതാക്കളെയാണ് ക്ഷണിച്ചിരുന്നത്. സാര്‍ക്കിലെ അംഗരാജ്യമായ പാകിസ്ഥാനും അന്ന് ക്ഷണമുണ്ടായിരുന്നു. അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ചടങ്ങില്‍ സംബന്ധിക്കുകയും ചെയ്തു.