ഉദയ്പുര്‍-അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സൂചന നല്‍കി ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. വൈകാതതന്നെ രാമക്ഷേത്രത്തിനു വേണ്ടിയുള്ള ജോലികള്‍ ആരംഭിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് രാജസ്ഥാനിലെ ഉദയ്പുരില്‍ അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം പൂര്‍ത്തീകരിക്കുക എന്നത് നമ്മുടെ ജോലിയാണ്. രാമന്‍ നമുക്കുള്ളില്‍ ജീവിക്കുന്നു. അതിനാല്‍ ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. അത് നാം തന്നെ പ്രാവര്‍ത്തികമാക്കണം. ഇനി മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കുകയാണെങ്കില്‍ നമ്മുടെ കണ്ണ് അതില്‍ എപ്പോഴും ഉണ്ടായിരിക്കണം- അദ്ദേഹം ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് പറഞ്ഞു.
ബി.ജെ.പി വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തി, ദിവസങ്ങള്‍ക്കുള്ളിലാണ് രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച പ്രസ്താവനയുമായി ആര്‍.എസ്.എസ് മേധാവി രംഗത്തെത്തിയിരിക്കുന്നത്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉറപ്പു നല്‍കിയിരുന്നു.