ഉദയ്പൂര്‍- വിവാഹ പാര്‍ട്ടിയില്‍ മറ്റൊരു സ്ത്രീയോടൊപ്പം ഡാന്‍സ് ചെയ്തതിനെ ചോദ്യം ചെയ്ത ഭാര്യയെ 60 കാരന്‍ വെട്ടിക്കൊന്നു. പന്‍വാര പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
പ്രതി കാഷുറാം 50 കാരിയായ ഭാര്യ ഭികാലിയോടൊപ്പം അയല്‍ വീട്ടിലെ കല്യാണത്തിനു പോയതായിരുന്നു. അവിടെ വെച്ച് മറ്റൊരു സ്ത്രീയോടൊപ്പം കാഷുറാം ഡാന്‍സ് ചെയ്തതിനെ ഭാര്യ ചോദ്യം ചെയ്തുവെന്ന് പോലീസ് പറയുന്നു. വീട്ടില്‍ തിരിച്ചത്തിയ ശേഷം വാക്കുതര്‍ക്കം രൂക്ഷമാകുകയും കാഷുറാം ഭാര്യയെ മഴു കൊണ്ട് വെട്ടിക്കൊല്ലുകയുയമായിരുന്നു. കാഷുറാമിനെ പോലീസ് അറസ്റ്റ് ചെയ്തു.