തലശ്ശേരി- സി.പി.എം വിട്ട് വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി. നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സോജിത്ത്, അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പരിശീലനം നേടിയ സംഘം തന്നെയാണ് നസീറിനു നേരെ ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. കത്തി കൊണ്ട് നെഞ്ചില്‍ കുത്താനുള്ള ശ്രമം നസീര്‍ കൈ കൊണ്ട് തടയുകയായിരുന്നു. വയറിലേറ്റ കുത്ത് ആഴത്തിലുള്ളതാണ്.
കുതറിയോടിയതിനാലാണ് ആന്തരികാവയവങ്ങള്‍ക്കു കാര്യമായ പരുക്കില്ലാത്തത്. വീണുകിടന്ന നസീറിനു മുകളിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയ ശേഷമാണു സംഘം മടങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 7.30ന് തലശ്ശേരി കായ്യത്ത് റോഡ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തുവെ ച്ചാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സി.പി.എം നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. വടകരയില്‍ മത്സരിച്ചതിന് സി.പി.എം പ്രാദേശിക നേതാക്കള്‍ ആസൂതണം ചെയ്തതാണെന്നായിരുന്നു നസീറിന്റെ മൊഴി.